കാര്‍ മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ
text_fieldsപ്രബിൻ
പാണ്ടിക്കാട്: യൂസ്ഡ് കാർ ഷോപില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാര്‍ മോഷണം പോയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തേനൂർ സ്വദേശി പ്രബിൻ ഭവനിൽ പ്രബിൻ (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളുവങ്ങാട് യൂസ്ഡ് കാർ ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഷോപ്പിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് താക്കോലെടുത്ത് കവര്‍ച്ച ചെയ്തെന്ന് കാണിച്ച് കടയുടമ പാണ്ടിക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രാധാകൃഷ്ണന്‍, എ.എസ്.ഐ സെബാസ്റ്റ്യന്‍, സി.പി.ഒ ഷമീർ കരുവാരകുണ്ട് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയുമായി ബുധനാഴ്ച തെളിവെടുപ്പ് നടത്തി.