Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയയെ മർദ്ദിച്ച സംഭവം: പ്രീ പ്രൈമറി അധ്യാപികയ്ക്കെതിരെ കേസെടുത്തു

text_fields
bookmark_border
arrest
cancel

തിരുവല്ല: ആയയെ മർദ്ദിച്ച സംഭവത്തിൽ പ്രീ പ്രൈമറി അധ്യാപികയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇരുവള്ളിപ്പറ ഗവ. എല്‍.പി സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ മർദ്ദിച്ച സംഭവത്തിലാണ് പ്രീ പ്രൈപമറി അധ്യാപികയായ ശാന്തമ്മ സണ്ണിക്കെതിരെ പൊലീസ് കേസെടുത്തത്. ബിജി മാത്യു നൽകിയ പരാതിയിലാണ് നടപടി.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഇരുവരും നിരവധി തവണ പരസ്പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇവരെ നിരീക്ഷിക്കുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറയ്ക്ക് മുന്നില്‍ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ നോക്കി നിൽക്കെ കയ്യേറ്റം നടന്നത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശാന്തമ്മ സണ്ണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvalla police registered a case against the pre-primary teacher
Next Story