പൊലീസിനെ തോക്കുചൂണ്ടി രക്ഷപ്പെട്ട മോഷ്ടാവ് ഉത്തർപ്രദേശിൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മോഷണം നടത്തിയശേഷം പൊലീസിനെയും ദൃക്സാക്ഷികളെയും തോക്ക് ചൂണ്ടി രക്ഷപ്പെട്ട രണ്ടംഗസംഘത്തിലെ മുഖ്യപ്രതി ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സീലാമ്പൂർ (തിരുട്ടുഗ്രാമം) സ്വദേശി മുഹമ്മദ് ഷമീം അൻസാരിയെയാണ് (28) തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സിലാമ്പൂരിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്. ഇയാളെ ഫോർട്ട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ തിരുവനന്തപുരത്തെത്തിക്കും.
ഇയാളുടെ സഹായിയായ മോഷിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 22നാണ് സംഭവം. ഫോർട്ട് മേടമുക്കിലെ ഒരു വീട് കുത്തിത്തുറന്ന് അഞ്ചുപവനും 5000 രൂപയും മോഷ്ടിച്ച പ്രതികൾ ഇടപ്പഴഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പൂട്ടിയിട്ടിരിക്കുന്ന കതക് രണ്ടുപേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കൈയിലെ ബാഗിൽ നിന്ന് തോക്കെടുത്ത് അൻസാരി പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്കു കണ്ട് പ്രവീണ്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രവീൺ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം ഉടൻ കൈമാറി. വഞ്ചിയൂർ പുന്നപുരത്ത് െവച്ച് മോഷ്ടാക്കള്‍ സ്പെയർ പാർട്സ് കടയിൽ കയറി. മോഷ്ടാക്കളെ ശ്രദ്ധിച്ച ഒരു പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ ഇവർ വീണ്ടും തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
ഫോർട്ട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ െപാലീസ് ഉദ്യോഗസ്ഥരായ രാകേഷ് കുമാർ, സൂരജ്, സുബിൻ പ്രസാദ് (വഞ്ചിയൂർ) അഖിലേഷ്, സജു (ഫോർട്ട്), അജിത്ത് കുമാർ, അരുൺ ദേവ് (മ്യൂസിയം) രാജീവ് കുമാർ (വട്ടിയൂർക്കാവ്) എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

