സ്കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു
text_fieldsവീട്ടമ്മയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെടുന്ന മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
പാറശ്ശാല: സ്കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്ണമാലകവര്ന്നു. ആനാവൂര്‍ ആലത്തൂര്‍ ഗോഡ് ഭവനില്‍ പരേതനായ ഇമ്മാനുവലിന്റെ ഭാര്യ ബീന (46) ന്റെ രണ്ടേകാല്‍ പവന് തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ഇളയ മകള്‍ റിയയെ ആനാവൂര്‍ സ്കൂളിലെത്തിച്ച് മടങ്ങി വരുന്നതിനിടെ ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപം വരമ്പുകട റോഡില്‍ തിങ്കൾ രാവിലെ 7.45 നാണ് സംഭവം.
കറുത്ത ഡിയോ സ്കൂട്ടറില്‍ വന്ന മോഷ്ടാവ് ആദ്യം കടന്നുപോയെങ്കിലും തിരികെ സമീപവാസിയുടെ വീട് ചോദിച്ച് അടുത്തെത്തുകയും ബീനയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുതറിയോടിയപ്പോൾ പിന്നാലെ പിന്തുടര്ന്ന് ബീനയെ തറയില്‍ തള്ളിയിട്ട് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
കറുത്ത റെയിന്‍കോട്ട് ധരിച്ചാണ് മോഷ്ടാവെത്തിയത്. സംഭവം നടന്ന റോഡില്‍ അടുത്തായി വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പുറത്തില്ലാത്തതിനാല്‍ ബീന നിലവിളിച്ചിട്ടും നാട്ടുകാര്‍ ഓടിയെത്താന്‍ വൈകുകയായിരുന്നു.
മാല പൊട്ടിച്ചെടുക്കുന്നതിനിടെ ബീനയുടെ കഴുത്തില്‍ നേരിയ മുറിവുകളുണ്ടായി. ആനാവൂര്‍ ഭാഗത്തുനിന്ന് പടപ്പിത്തോട്ടം ഭാഗത്തേക്ക് സ്കൂട്ടറോടിച്ചു പോയ മോഷ്ടാവിനെതിരെ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

