Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വർണമാല വാങ്ങാനെന്ന...

സ്വർണമാല വാങ്ങാനെന്ന ഭാവത്തിൽ എത്തി പാദസരവുമായി മുങ്ങി

text_fields
bookmark_border
സ്വർണമാല വാങ്ങാനെന്ന ഭാവത്തിൽ എത്തി പാദസരവുമായി മുങ്ങി
cancel
കൊയിലാണ്ടി: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം അടിച്ചു മാറ്റി. സ്വർണമാല വാങ്ങാനെന്ന നാട്യത്തിലെത്തിയാണ്​ കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്ന് രണ്ടരപവൻ്റെ സ്വർണ പാദസരം കവർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. ആഭരണങ്ങൾ പരിശോധിച്ച ശേഷം പെട്ടെന്ന് ഇയാൾ കടയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ സംശയം തോന്നിയ കടയുടമ അബ്ദുറഹ്മാ​ൻ കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. അപ്പോഴാണ് മോഷണം വ്യക്തമായത്. പൊലീസിൽ പരാതി നൽകി. അന്വേഷണം ഊർജിതമാക്കിയതായി സി.ഐ എൻ.സുനിൽകുമാർ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
Next Story