Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സു​കാ​ര​ന്റെ...

പൊ​ലീ​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​ള്ള​ൻ​ ക​യ​റി; ക​വ​ർ​ന്ന​ത് ഏ​ഴ് പ​വ​ൻ

text_fields
bookmark_border
പൊ​ലീ​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​ള്ള​ൻ​ ക​യ​റി; ക​വ​ർ​ന്ന​ത് ഏ​ഴ് പ​വ​ൻ
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പൊ​ലീ​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​യ​റി​യ ക​ള്ള​ൻ ഏ​ഴ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​കെ. മി​ഥു​ൻ രാ​ജി​ന്റെ വെ​സ്റ്റ്ഹി​ൽ ക​ടു​ങ്ങോ​ഞ്ചി​റ തെ​രു​വി​ലെ പ​തി​റ്റ​ടി​ക്ക​ണ്ടി വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​യ മി​ഥു​ൻ​രാ​ജ് വീ​ട് പൂ​ട്ടി ഡ്യൂ​ട്ടി​ക്ക് പോ​യ​താ​യി​രു​ന്നു. അ​മ്മ​യും ഭാ​ര്യ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. താ​ക്കോ​ൽ സൂ​ക്ഷി​ച്ച​ത് പു​റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ന്റെ മാ​റ്റി​ന​ടി​യി​ൽ. മൂ​ന്ന​ര, ര​ണ്ട​ര പ​വ​ൻ വീ​ത​മു​ള്ള ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ളും മൂ​ന്ന് മോ​തി​ര​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ടി​നും രാ​ത്രി 11നു​മി​ട​യി​ലാ​ണ് ക​വ​ർ​ച്ച എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മി​ഥു​ൻ​രാ​ജി​ന്റെ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വീ​ടും പ​രി​സ​ര​വു​മെ​ല്ലാം അ​റി​യു​ന്ന​യാ​ളാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്നും സ്ഥി​രം കു​റ്റ​വാ​ളി​ക​ള​ല്ലെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഡോ​ഗ്‌​സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ന​ട​ക്കാ​വ് എ​സ്.​ഐ ലീ​ല അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefGold TheftPolice CaseCrime
News Summary - Thief breaks into policeman's house; steals seven items
Next Story