Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭണ്ഡാരം മോഷ്ടാവ്...

ഭണ്ഡാരം മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
ഭണ്ഡാരം മോഷ്ടാവ് അറസ്റ്റിൽ
cancel
camera_alt

അ​ബ്ദു​ല്ല

കു​റ്റ്യാ​ടി: ഭ​ണ്ഡാ​ര​വും നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ല്ല എ​ന്ന നാ​ദാ​പു​രം അ​ബ്ദു​ല്ല​യെ​യാ​ണ് (60) കു​റ്റ്യാ​ടി എ​സ്.​ഐ ഷ​മീ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം നി​ട്ടൂ​ർ പ​ര​ദേ​വ​ത ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​റ​സ്റ്റി​ലാ​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും പ​ള്ളി​ക​ളി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ൾ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​യാ​ൾ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ​യ്യോ​ളി ത​ച്ച​ൻ​കു​ന്ന് കു​ട്ടി​ച്ചാ​ത്ത​ൻ ക്ഷേ​ത്രം, വ​ട​ക​ര​യി​ലെ ഒ​രു പ​ള്ളി​യി​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ അ​മ്പ​ല​ങ്ങ​ൾ, പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വ​ട​ക​ര​യി​ലെ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ ശേ​ഷ​മാ​ണ് കു​റ്റ്യാ​ടി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. കു​റ്റ്യാ​ടി എ​സ്.​ഐ മു​നീ​ർ, റൂ​റ​ൽ എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നീ​ഷ്, ഷാ​ജി, ഡി​വൈ.​എ​സ്.​പി​യു​ടെ സ്ക്വാ​ഡി​ലു​ള്ള സ​ദാ​ന​ന്ദ​ൻ, സി​റാ​ജ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നാ​ദാ​പു​രം ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefkuttiyadi
News Summary - thief arrested kuttiyadi
Next Story