`അവർ, കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു...ദർശന വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്' റൂറൽ പൊലീസ്
text_fieldsപൂണെ: ദർശന പവാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രാഹുൽ ദത്താത്രയ ഹന്ദോറെ (28)നെ പൂണെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തെൻറ വിവാഹാഭ്യർഥന നിരസിച്ച സാഹചര്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് മുംബൈയിലെ അന്ധേരി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഹന്ദോറയെ അറസ്റ്റ് ചെയ്തതത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ദർശനയുടെ അമ്മാവെൻറ വീടിന് തൊട്ടടുത്താണ് പ്രതിയുടെ വീട്. ഇരുവരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർ, ഒന്നിച്ച് സിവിൽ സർവീസിനായി പഠിച്ചിരുന്നു. ഇതിെൻറ തുടർച്ചയായിട്ടാണ് ഫോറസ്റ്റ് സർവീസിലേക്ക് ദർശന യോഗ്യത നേടുന്നത്.
ദർശന മഹാരാഷ്ട്ര ഫോറസ്റ്റ് സർവീസിലേക്ക് യോഗ്യത നേടിയതിനെ തുടർന്നാണ്, വിവാഹത്തെ കുറിച്ച് രാഹുൽ ദത്താത്രയ ഹന്ദോറ സംസാരിച്ചത്. എന്നാലിത്, ദർശന നിഷേധിച്ചു. ഇതിൽ പ്രകോപിതനായാണ് കൊലപാതകം ആസൂത്രണം ചെയ്തതത്.
പൂണെയിലെ വിനോദസഞ്ചാരകേന്ദ്രമായ രാജ്ഗഡ് കോട്ടയിലാണ് ദർശനയുടെ മൃതദേഹം കണ്ടെത്തിയത്. ദർശനയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു,കോട്ടയുടെ താഴ്‌വരയിൽ ഭാഗികമായി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

