വീട്ടില് അതിക്രമിച്ചു കയറി വയോധികയുടെ മാല കവര്ന്നു
text_fieldsകവർച്ച നടന്ന വീട്ടിൽ പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു
കൊട്ടിയൂര്: വീട്ടില് അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേല്പ്പിച്ച് മാല കവര്ന്നു. കൊട്ടിയൂര് കണ്ടപ്പുനത്തെ കണ്ണികുളത്തില് വിജയമ്മയുടെ ഒന്നര പവന് തൂക്കം വരുന്ന മാലയാണ് കവര്ന്നത്.
വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം. വീടിനു പിന്നിലെ വാതില് ചവിട്ടിത്തുറന്ന മോഷ്ടാവ് വിജയമ്മയെ ആക്രമിച്ച് മാല മോഷ്ടിക്കുകയായിരുന്നു. എതിര്ക്കാന് ശ്രമിച്ചപ്പോൾ ആക്രമിച്ച് പരിക്കേല്പ്പിച്ചു.
പരിക്കേറ്റ വിജയമ്മയെ പേരാവൂര് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും കൈക്കും പരിക്കേറ്റ വിജയമ്മ സമീപത്തെ വീട്ടിലെത്തി അറിയിച്ചതോടെയാണ് അക്രമ സംഭവം സമീപവാസികൾ അറിഞ്ഞത്. സംഭവത്തില് കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലം പേരാവൂർ ഡിവൈ.എസ്.പി.എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പരിശോധന നടത്തി. അക്രമസംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

