ബൈക്കുകളില്‍ കറങ്ങി നടന്ന് മോഷണം: മൂന്നുപേര്‍ പിടിയില്‍
text_fieldsഅറസ്റ്റിലായ നന്ദകിഷോര്‍, വികാസ് ദദ്വാല്‍, ഗുര്‍ദീപ് സിങ്
തൃപ്പൂണിത്തുറ: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന പഞ്ചാബി സംഘത്തിലെ മൂന്നുപേരെ തൃപ്പൂണിത്തുറ പൊലീസ് പിടികൂടി. പഞ്ചാബ് അമൃത്സര്‍ സ്വദേശി ബണ്ടി എന്ന നന്ദകിഷോര്‍ (37), പഞ്ചാബ് ഘോഷിയാർപുര് സ്വദേശികളായ ഗുര്‍ദീപ് സിങ് (26), വികാസ് ദദ്വാല്‍ (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് തിരുവാങ്കുളം ഭവന്‍സ് സ്കൂളിനുസമീപം വായനശാല റോഡില്‍െവച്ച് ഒഞ്ചിക്കാട്ട് വീട്ടില്‍ പൗലോസിന്റെ ഭാര്യ വത്സയെ തലക്കടിച്ച ശേഷം രണ്ട് പവന്റെ സ്വര്‍ണമാലയും ചിത്രപ്പുഴക്ക് സമീപം വെച്ച് വായനശാല റോഡില്‍ സ്കന്ദം വീട്ടില്‍ ജയകുമാറിന്റെ ഭാര്യ രമയെ ആക്രമിച്ച് രണ്ടര പവന്റെ മാലയും മോഷ്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടാക്കൾ കറങ്ങി നടന്ന ബൈക്ക് തിരുവാങ്കുളം സ്വദേശിയായ പെയിന്റിങ് തൊഴിലാളി സുരേഷിന്റേതാണെന്ന് സി.സി.ടി.വി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എച്ച്.പി.സി.എല്ലില്‍ ജോലി ചെയ്തിരുന്ന വികാസ് ദദ്വാലിനെയും ഗുര്‍ദീപ് സിങ്ങിനെയും അവിടെനിന്ന് പിടികൂടി.
നന്ദകിഷോര്‍ മോഷണമുതലുമായി പഞ്ചാബിലേക്ക് ട്രെയിന്‍ മാര്‍ഗം പോകുന്നതിനിടെ ആര്.പി.എഫിന്റെ സഹായത്തോടെ ആഗ്രയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പി ശശിധരന്, തൃക്കാക്കര എ.സി.പി പി.വി. ബേബി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി. ഹില്‍പാലസ് എസ്.ഐ മാരായ പ്രദീപ്.എം, വി.ആർ രേഷ്മ, രാജന് വി. പിള്ള, എസ്.ഐമാരായ സന്തോഷ് എം.ജി, രാജീവ് നാഥ്.കെ, സതീഷ് കുമാര്‍, എസ്.സി.പി.ഒ ശ്യാം ആര്. മേനോന്, സി.പി.ഒ ബിബിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

