Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം; പ്രതി പിടിയിൽ
text_fieldsbookmark_border
റിചിൻ
ഇരവിപുരം: കട കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാക്കത്തോപ്പ് സിൽവി നിവാസിൽ റിചിൻ (22) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രി ഇരവിപുരം തെക്കെവിളയിലെ പരലചരക്ക് കടയുടെ ഗ്രിൽ കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്. കടയുടമയുടെ പരാതിയിൽ തിരച്ചിൽ നടത്തവെ കഴിഞ്ഞദിവസം ഇയാൾ പിടിയിലാവുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജീവ്, പ്രമോദ്, സി.പി.ഒമാരായ സുമേഷ്, വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

