വീട്ടിൽകയറി മോഷണം; പ്രതി പിടിയിൽ
text_fieldsമൂർത്തി
ചിന്നസ്വാമി
മുണ്ടക്കയം: ആക്രിക്കച്ചവടക്കാരനെന്ന വ്യാജേന വീട്ടിൽകയറി ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. എരുമേലി കരിനിലം കാവുങ്കൽ വീട്ടിൽ മൂർത്തി ചിന്നസ്വാമിയെയാണ് (38) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂർത്തി മുണ്ടക്കയം വൈ.എം.സി.എ ഭാഗത്ത് പൂട്ടിയിട്ട വീട്ടിൽ കയറി അടുക്കളയിൽ സൂക്ഷിച്ച അലൂമിനിയം പാത്രങ്ങൾ, ഓട്ടുരുളി, ഓട്ടുവിളക്ക്, ജീപ്പിെൻറ കാരിയർ, ഇരുമ്പ് സ്റ്റാൻഡ് തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ചത്. വീട്ടുകാർ ബന്ധുവീട്ടിൽനിന്ന് കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയ സാധനങ്ങള്‍ പൊലീസ് ആക്രിക്കടയിൽനിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.
മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈൻകുമാര്‍, എസ്.ഐ പി.എസ്. അനീഷ് , സി.പി.ഒമാരായ ശരത്ചന്ദ്രൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

