Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൃഷിയിടങ്ങളിൽ മോഷണം; വ്യാപാരി ഉൾെപ്പടെ അറസ്റ്റിൽ
text_fieldsbookmark_border
മോഷണക്കേസിൽ കുമളി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
കുമളി: കൃഷിയിടങ്ങളിലും വീട്ടു പരിസങ്ങളിലും മോഷണം നടത്തിവന്ന സംഘത്തെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം സ്വദേശിയായ ആക്രിവ്യാപാരി മുത്തുരാജ് ദുരൈ സ്വാമി (52), കുമളി സ്വദേശികളായ റോസാപ്പൂക്കണ്ടം സുരേഷ് എന്ന മുനിയാണ്ടി (35), ഹോളിഡേ ഹോമിന് സമീപം രുക്മാൻ അലി (36) എന്നിവരെയാണ് കുമളി എസ്.ഐ വി. ലാലനും സംഘവും അറസ്റ്റ് ചെയ്തത്.
ടൗണിലും പരിസത്തും മറ്റ് കൃഷിയിടങ്ങളിൽനിന്ന് കേബിൾ, മോട്ടോർ എന്നിവ മോഷ്്ടിച്ച് ഉത്തമപാളയത്തെ ആക്രിക്കടയിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. 20,000രൂപയിലധികം വിലവരുന്ന ചെമ്പുകമ്പികൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനുശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

