Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റ്
text_fieldsbookmark_border
കോതമംഗലം: കുത്തുകുഴിയിലെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന മോഷ്ടാവ് പിടിയിൽ. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണനെയാണ് (28) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കുത്തുകുഴിയിലെ വീട്ടിൽനിന്നാണ് കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴുപവൻ ആഭരണങ്ങളും രണ്ട് ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ അനീഷ് കുമാർ, എസ്.ഐ ടി.എൻ. മീതീൻ, എ.എസ്.ഐമാരായ കെ.എം. സലിം, എം.എം. റെജി, എൻ. നിശാന്ത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

