ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ
text_fieldsകല്യാണി, കൺമണി
ചാവക്കാട്: ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്ല്യാണി മുരുകൻ (42), കൺമണി (32) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചാവക്കാട് ബസ് സ്റ്റാൻഡിൽനിന്നും പൊന്നാനിയിലേക്ക് പുറപ്പെട്ട ബസിൽ തിരുവത്ര കോട്ടപ്പുറത്ത വീട്ടിലേക്ക് പോകുകയായിരുന്ന 67കാരിയുടെ മലയാണ് ഇരുവരും പൊട്ടിക്കാൻ ശ്രമിച്ചത്. മുല്ലത്തറയിൽ എത്തിയപ്പോഴാണ് സംഭവം. മാലപൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ വയാധിക ബഹളം വെച്ചതോടെ രണ്ട് സ്ത്രീകളും ബസിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.
വിവരമറിയിച്ച ഉടനെ സ്ഥലത്തെത്തിയ എസ്.ഐ മനോജും സംഘവും ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇത്തരത്തിൽ ബസിൽ യാത്ര ചെയ്ത് സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളായ ഇരുവരും സമാനമായ 50 ഓളം കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

