പട്ടാപ്പകൽ കവർച്ച: മൂന്ന് അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
text_fieldsധനരാജ്,അരവിന്ദ്, സുധാകർ
പാലക്കാട്: പുത്തൂർ റോസ് ഗാർഡനിൽ പട്ടാപ്പകൽ കവർച്ച നടത്തിയ മൂന്ന് അന്തർ സംസ്ഥാന മോഷ്ടാക്കളെ പൊലീസ് പിടികൂടി. കൃഷ്ണഗിരി തിരുപ്പത്തൂർ സ്വദേശികളായ ധനരാജ്, അരവിന്ദ്, സുധാകർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ജനുവരി അഞ്ചിനാണ് പാലക്കാട് മിഷൻ സ്കൂളിലെ അധ്യാപകനായ പ്രകാശിന്റെ വീട്ടിൽ കവർച്ച നടന്നത്.
വീടിനുമുന്നിൽ നിർത്തിയിട്ട കാർ, അലമാരയില്‍ സൂക്ഷിച്ച 20 പവൻ സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയാണ് മോഷ്ടിച്ചത്. മൂന്ന് പ്രതികളും സമാന കേസിൽ തമിഴ്നാട്ടിൽ ജയിലിൽ കഴിഞ്ഞു വരികയാണ് പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോളനികളിൽ കയറിയിറങ്ങി ആളില്ലാത്ത വീട് തെരഞ്ഞെടുത്തശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ടൗൺ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ കുമാർ, എ.എസ്.ഐമാരായ നൗഷാദ്, സജീവൻ, എസ്.സി.പി.ഒമാരായ കിഷോർ, കെ.പി. മനീഷ്, കെ.സുധീർ, സി. അജേഷ്, വിനീഷ്, ജയൻ, ദീലീപ്, ഷമീർ, രഘു, മണികണ്ഠദാസ്, മൈഷാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

