താമസക്കാരില്ലാതിരുന്ന വീട്ടിൽ മോഷണശ്രമം
text_fieldsമോഷണം നടന്ന വീട്
കറ്റാനം: പൊലിസ് സ്റ്റേഷന്‍റെ വിളിപ്പാടകലെ താമസക്കാരില്ലാതിരുന്ന വീടിന്‍റെ കതക് തകർത്ത് കയറി മോഷണ ശ്രമം. ഇലിപ്പക്കുളം കൈരളിയിൽ ആനന്ദവല്ലിയുടെ ( 68 ) വീട്ടിലാണ് കള്ളൻ കയറിയത്.
രണ്ട് ദിവസമായി ചേർത്തലയിലുള്ള മകൾ അശ്വതിയുടെ വീട്ടിലായിരുന്ന ആനന്ദവല്ലി ശനിയാഴ്ച ഉച്ചയോടെ മടങ്ങി എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. മുൻവശത്തെ ഗ്രില്ലും കതകും തകർത്താണ് അകത്ത് കടന്നത്.
മുറികളിലെ അലമാരകൾ തകർത്ത് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. വള്ളികുന്നം പൊലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇതിന് സമീപത്തെ വീട്ടിൽ കഴിഞ്ഞാഴ്ച മോഷണം നടന്നിരുന്നു. ഇലിപ്പക്കുളം ചക്കാലയിൽ പത്മാവതിയുടെ (75) വീട്ടിലായിരുന്നു സംഭവം.ഈ സമയം പത്മാവതി മകളുടെ വീട്ടിലായിരുന്നു. പുറകു വശത്തെ കതക് ഇളക്കി മാറ്റിയാണ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന കുറച്ച് പണം മാത്രമാണ് കള്ളൻമാർക്ക് അന്ന് കിട്ടിയത്. രണ്ട് വിടിന്റെയും 500 മീറ്റർ അകലെയാണ് പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചിത്രം: ഇലിപ്പക്കുളം കൈരളിയിൽ ആനന്ദവല്ലിയുടെ വീടിന്റെ അലമാരയിൽ നിന്നും സാധനങ്ങൾ വാരിവലിചിട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

