Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ട് ഭണ്ഡാരങ്ങളിൽനിന്ന് പണം കവർന്നു
text_fieldsbookmark_border
വടക്കേതൊടി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന നിലയിൽ
തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രം, പാണമ്പ്ര വടക്കേതൊടി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ എട്ട് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ദൂരെ ഉപേക്ഷിച്ച നിലയിലായിരുന്നു. വടക്കേതൊടി ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്ന് 12,500 രൂപയും കവർച്ചചെയ്തു.
ചൊവ്വയിൽ ശിവക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുമ്പ് ക്ഷേത്രത്തിൽ കവർച്ച നടത്തിയ ആൾ തന്നെയാണ് എന്ന നിഗമനത്തിലാണ് തേഞ്ഞിപ്പലം പൊലീസ്. തിങ്കളാഴ്ച പുലർച്ചയാണ് കളവ് നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വടക്കേതൊടി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ക്ഷേത്രത്തിലെ ഭണ്ഡാരവും കവർച്ചചെയ്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

