എറിയാട്ട് വീട് കുത്തിപ്പൊളിച്ച് കവർച്ച
text_fieldsഎറിയാട്: വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു. പഞ്ചായത്ത് പൊതുശ്മശാനത്തിന് സമീപം ആവണി റോഡിൽ മാനേടത്ത് ഫാത്തിമയുടെ വീട്ടിലാണ് കവർച്ച.
ഫാത്തിമയുടെ മകൾ ഷമീനയുടെയും കുഞ്ഞിന്റെയും മാലകളും കുഞ്ഞിന്റെ പാദസരവും ഉൾപ്പെടെ മൂന്നര പവനാണ് നഷ്ടപ്പെട്ടത്. മൺവെട്ടി ഉപയോഗിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ നിന്ന് സഹോദരനും മാതാവും ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

