തിരൂരിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം; പണം കവർന്നു
text_fieldsകോരങ്ങത്ത് ജുമാമസ്ജിദിന് സമീപത്തെ പി.ജി.പി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച നിലയിൽ
തിരൂര്‍: കോരങ്ങത്ത് ജുമാമസ്ജിദിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ മോഷണം. ടി.പി ബില്‍ഡിങ്ങിലെ പി.ജി.പി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. കടയിലുണ്ടായിരുന്ന ഫയലുകളും പലവ്യഞ്ജന സാധനങ്ങളുമടക്കം പുറത്തേക്കിട്ട നിലയിലാണ്. ഷെല്‍ഫിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ മോഷണം പോയതായി കടയുടമ പൂക്കയില്‍ സ്വദേശി കുന്നത്ത് പറമ്പില്‍ റസാഖ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടവരാണ് റസാഖിനെ വിവരമറിയിച്ചത്. തൊട്ടടുത്ത ഫാസില്‍ ഓട്ടോ ഏജന്‍സിയിലും രജന ട്രേഡേഴ്സിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. കടയുടമകള്‍ തിരൂര്‍ പൊലീസില്‍ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

