Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
cancel
camera_alt

പ​ഴ​ങ്ങ​നാ​ട് ജെ​മ്മി​ണി​ഞാ​ലി​ല്‍ ശ്രീ ​ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി‍ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍

കിഴക്കമ്പലം: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പഴങ്ങനാട് ജെമ്മിണിഞാലില്‍ ക്ഷേത്രത്തി‍െൻറ റോഡിനോട് ചേര്‍ന്നുള്ള ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹിയാണ് കണ്ടത്. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മലയാളമാസം ആദ്യചൊവ്വാഴ്ചയും അവസാനത്തെ ചൊവ്വാഴ്ചയുമാണ് ക്ഷേത്രത്തില്‍ പൂജ നടക്കാറുള്ളു.

അതിനാല്‍ എപ്പോഴും ക്ഷേത്രത്തില്‍ ആളുകള്‍ വരാറില്ല. ബുധനാഴ്ച അർധരാത്രി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വർക്ഷോപ്പിലെ അന്തര്‍സംസ്ഥാന തൊഴിലാളിയോട് ഫോണ്‍ ചെയ്ത്‌കൊണ്ടിരിക്കെ പരിചയമില്ലാത്ത ഒരാളെത്തി എന്തിനാണ് പുറത്ത് നില്‍ക്കുന്നതെന്നും റൂമില്‍ കയറി വാതിലടച്ച് കിടക്കാന്‍ പറഞ്ഞതായും പറയുന്നു.കഴിഞ്ഞ ഞായറാഴ്ച ഭണ്ഡാരം തുറന്നതിനാൽ കൂടുതൽ പൈസ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft in the temple
Next Story