പോത്തൻകോട് ക്ഷേത്രങ്ങളിൽ മോഷണം
text_fieldsവൈപ്പർതല ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി
തകർത്ത നിലയിൽ
പോത്തൻകോട്: പോത്തൻകോട് മൂന്നു ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. പോത്തൻകോട് പ്ലാമൂട് അയണിയറത്തല തമ്പുരാൻ ക്ഷേത്രം, തേരുവിള ദേവീ ക്ഷേത്രം, വൈപ്രത്തല ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.
മൂന്നു ക്ഷേത്രങ്ങളിലെ റോഡരുകിൽ സ്ഥാപിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. സമീപത്തെ രണ്ടു കടകളും കുത്തിത്തുറന്ന് മോഷണംനടത്തി.
വൈപ്രത്തല ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടര പവൻ വരുന്ന സ്വർണമാലയും സ്വർണപ്പൊട്ടുകളും കവർന്നു. ക്ഷേത്രത്തിലെ ഓഫിസ് വാതിൽ തകർത്ത് രണ്ടു കാണിക്ക വഞ്ചികളിലുണ്ടായിരുന്ന പണം കവർന്നു. തുടന്നാണ് സമീപത്തെ തട്ടുകടയിലും പലവ്യഞ്ജന കടയിലും മോഷ്ടാക്കൾ കയറിയത്.
വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

