Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​രി​ഞ്ഞ​ന​ത്ത്...

പെ​രി​ഞ്ഞ​ന​ത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം

text_fields
bookmark_border
പെ​രി​ഞ്ഞ​ന​ത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം
cancel
camera_alt

പെ​രി​ഞ്ഞ​ന​ത്ത് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ അ​ല​മാ​ര തു​റ​ന്നി​ട്ട നി​ല​യി​ൽ

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഡി.​വി.​ആ​റും ന​ഷ്ട​പ്പെ​ട്ടു. കോ​വി​ല​കം തെ​ക്ക് വ​ൻ​പ​റ​മ്പി​ൽ ജ​യ​പ്ര​കാ​ശി​ന്റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ലൈ​റ്റ് അ​ണ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്നി​ട്ടു​ള്ള​ത്.

മു​റി​ക്കു​ള്ളി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കൈ​ചെ​യി​നും മോ​തി​ര​വും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഡി.​വി.​ആ​റും ന​ഷ്ട​മാ​യി. മു​റി​ക്കു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്‌. ജ​യ​പ്ര​കാ​ശും ഭാ​ര്യ​യും 10 ദി​വ​സം മു​മ്പാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്ക് പോ​യ​ത്. പെ​രി​ഞ്ഞ​നം മേ​ഖ​ല​യി​ൽ അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പെ​രു​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മേ​ത്ത​ശേ​രി സ​ത്യ​ഭാ​മ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്നും ഡി.​വി.​ആ​ർ മോ​ഷ​ണം പോ​യി​രു​ന്നു. പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വി​ലും കോ​വി​ല​ക​ത്തും ര​ണ്ട് വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

ക​യ്പ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സു​ബീ​ഷ് മോ​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPerinjanam
News Summary - Theft in Perinjanam
Next Story