അടുത്തടുത്ത ദിവസങ്ങളിൽ സമീപ കടകളിൽ മോഷണം
text_fieldsമോഷണം നടത്തിയ ആളുടെ സി.സി ടി.വി ദൃശ്യം
ആലുവ: മോഷ്ടാക്കൾ ആലുവയിൽ വിലസുന്നു. അടുത്തടുത്ത ദിവസങ്ങളിൽ സമീപ കടകളിൽ മോഷണം നടന്നു. ബ്രിഡ്ജ് റോഡിലെ ഷൈൻ സ്റ്റാർ ഇലക്ട്രിക്കൽസിലാണ് ചൊവ്വാഴ്ച പുലർച്ച മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ച സമീപത്തെ കോട്ടൻ ബസാറിൽ മോഷണം നടന്നിരുന്നു. ഷൈൻ സ്റ്റാറിൽ കയറിയ മോഷ്ടാവിെൻറ പടം സ്ഥാപനത്തിലെ സി.സി ടി.വിയിൽനിന്ന ശേഖരിച്ചിട്ടുണ്ട്.
തുണിക്കടയിൽ മോഷണം നടത്തിയ ആളുടെ ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഒരേ ആൾതന്നെയാന്ന് രണ്ട് സ്ഥാപനത്തിലും കയറിയതെന്ന് സംശയിക്കുന്നു. ഷൈൻ സ്റ്റാറിൽനിന്ന് 11,000 രൂപയാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച പുലർച്ച 3.45നാണ് ഇവിടെ മോഷണം നടന്നത്. സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. റെഡിേമഡ് സ്ഥാപനത്തിൽനിന്ന് ഏകദേശം അര ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടത്.