കെ.എസ്.ആർ.ടി.സി ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷിയാണ് (21) പിടിയിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെ അമ്പലത്തുംകാല ജങ്ഷനിലെത്തിയേപ്പാഴാണ് സംഭവം. വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കം വരുന്ന ആഭരണം അപഹരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർ യുവതിയെ പിടികൂടി എഴുേകാൺ െപാലീസിന് െകെമാറുകയായിരുന്നു.
ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശ്ശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായതായി െപാലീസ് പറഞ്ഞു.
ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, എ.എസ്.ഐ അജിത്, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

