Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജ്വല്ലറിയിലെ മോഷണം;...

ജ്വല്ലറിയിലെ മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

text_fields
bookmark_border
ജ്വല്ലറിയിലെ മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
cancel
camera_alt

ആഷിഖ്

കോ​ഴി​ക്കോ​ട്​: ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ അ​ഞ്ചു​പ​വ​നി​ലേ​റെ ക​വ​ർ​ന്ന യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി ടൗ​ൺ പൊ​ലീ​സ്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​മ്മ​ത്ത് ലൈ​നി​ലെ റാ​ണി ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച​ര​പ്പ​വ​ൻ മോ​ഷ്​​ടി​ച്ച തി​രൂ​ർ പ​റ​വ​ണ്ണ സ്വ​ദേ​ശി ആ​ഷി​ഖാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ ഇ​യാ​ൾ ക്ഷീ​ണം ന​ടി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യു​ന്നു​വെ​ന്ന് ഉ​ട​മ​യോ​ടു​പ​റ​ഞ്ഞ്​ അ​ൽ​പം പ​ഞ്ച​സാ​ര​യോ മ​ധു​ര​മോ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ക​ട​യു​ട​മ ഉ​ള്ളി​ലെ മു​റി​യി​ലേ​ക്ക്​ പോ​യ​പ്പോ​ൾ മേ​ശ​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യെ​ടു​ത്ത്​ ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഉ​ട​മ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ കാ​ണാ​താ​യ​തോ​െ​ട സം​ശ​യം​തോ​ന്നി മേ​ശ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ സ്വ​ർ​ണം ക​വ​ർ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്​​ടാ​വി​െൻറ ദൃ​ശ്യ​മ​ട​ക്കം ഉ​ട​മ പൊ​ലീ​സി​ന്​ കൈ​മാ​റി​യ​തോ​ടെ ആ​ഷി​ഖാ​ണ്​ പ്ര​തി​യെ​ന്ന് പൊ​ലീ​സ്​ തി​രി​ച്ച​റി​യു​ക​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ആ​ഷി​ഖി​നെ​തി​രെ ഫ​റോ​ക്ക്, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ, പാ​ണ്ടി​ക്കാ​ട് എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ണ്ട്. ടൗ​ൺ ഇ​ൻ​സ്​​പെ​ക്​​ട​ർ അ​നി​ത കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി. ​ഷൈ​ജു, എ.​പി. അ​നൂ​പ്, സീ​നി​യ​ർ സി.​പി.​ഒ സ​ജേ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​ജീ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftgold robberykozhikode News
News Summary - Theft in jewelry store accused Arrested within hours
Next Story