ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
text_fieldsടിക്കാറാം
പൊള്ളാച്ചി: വേലൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് 16 കിലോ ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളികൊണ്ട കുച്ചിപാളയം സ്വദേശി ടിക്കാറാമാണ് (23) പിടിയിലായത്.
മോഷ്ടിച്ച ആഭരണങ്ങൾ ഒടുക്കത്തൂരിലെ ശ്മശാനത്തിൽനിന്ന് കണ്ടെത്തി. ഡിസംബർ 14നാണ് മുഖംമൂടിയണിഞ്ഞ് വെല്ലൂർ നഗരത്തിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ മോഷണം നടത്തിയത്. ജ്വല്ലറിക്കകത്തുള്ള സി.സി.ടി.വി കാമറകളിൽ പ്രത്യേക സ്പ്രേ അടിച്ചായിരുന്നു മോഷണം. ജ്വല്ലറിയിലും എതിർവശത്തുള്ള ടെക്സ്റ്റയിൽസിലും കവർച്ച നടന്നതിന് തൊട്ടുമുമ്പ് സന്ദർശിച്ചവരുടെ ചിത്രങ്ങൾ ശേഖരിച്ചും
സമാന കേസുകളിലെ പ്രതികളുടെ മുഖങ്ങളുമായി തിരിച്ചറിയൽ പരിശോധന നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.