ഫാക്ടറിയില്‍ മോഷണം; ഒരാൾ അറസ്റ്റില്‍
text_fieldsഅമാവാസി
പെരിങ്ങോം: കശുവണ്ടി സംസ്കരണ ഫാക്ടറിയില്‍നിന്ന് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി കണ്ണന് എന്ന അമാവാസിയെയാണ് (46) പെരിങ്ങോം എസ്.ഐ പി. യദുകൃഷ്ണന് അറസ്റ്റ് ചെയ്തത്. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ അരവഞ്ചാല്‍ വെള്ളരിക്കാത്തൊട്ടിയില് പ്രവര്‍ത്തിക്കുന്ന ന്യൂ അഗ്രോ കാഷ്യൂ പ്രോസസിങ് കമ്പനിയില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു അമാവാസി. ചെറുപുഴ തിരുമേനി സ്വദേശി ജിജു ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനിരിക്കെയാണ് ഉപകരണങ്ങള്‍ മോഷണം പോയത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവിലാണ് ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

