വ്യാപാര സ്ഥാപനങ്ങളിലെ മോഷണം: പ്രതി പിടിയിൽ
text_fieldsപ്രതി ജോൺദുരൈപാൽ
ആലത്തൂർ: വ്യാപാര സ്ഥാപനങ്ങളിലെ മോഷണ കേസിൽ പ്രതി പിടിയിൽ. കടകളുടെ കണ്ണാടി പൊട്ടിച്ച് അകത്തു കടന്ന് മോഷണം നടത്തുന്ന തമിഴ് നാട് ഈറോഡ് ഭവാനി സ്വദേശി ജോൺദുരൈ പാലാണ് (42) പിടിയിലായത്. ഇയാൾ അവിടെ വാടകക്ക് താമസിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ ആലത്തൂർ, പാലക്കാട് കസബ സ്റ്റേഷനുകളിൽ കേസ്സുകളുണ്ട്.
ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ നിയോഗിച്ച ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ എം.ആർ. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ശിവപ്രകാശ്, എസ്.സി.പി.ഒമാരായ കൃഷ്ണദാസ്, ഐ. മുഹമ്മദ് നവാസ്, സി.പി.ഒമാരായ കെ. ജയൻ, കെ. ദീപക്, ആർ. സനു, ആർ. രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

