ആയുർവേദ ഉൽപന്ന നിർമാണ യൂനിറ്റിൽ മോഷണം
text_fieldsഓഫിസിനകത്തെ ഫർണിച്ചറുകൾ പൊളിച്ചിട്ട നിലയിൽ
കൊല്ലങ്കോട്: ആയുർവേദ ഉൽപന്ന കേന്ദ്രത്തിൽ മോഷണം. ഐ. അർഷാദിന്റെ ഉടമസ്ഥതയിലുള്ള പോത്തമ്പാടം ഹാപ്പി ഹെർബൽ കെയർ യൂനിറ്റിലാണ് ശനിയാഴ്ച പുലർച്ച രണ്ട് മണിയോടെ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ഓഫിസ് ഷട്ടർ പൊളിച്ച് അകത്തുകടന്ന രണ്ടുപേർ മൂന്ന് ഹാർഡ് ഡിസ്കുകൾ, ഏഴ് പെൻഡ്രൈവ്, അഞ്ച് എസ്.ഡി കാർഡുകൾ, സ്മാർട്ട് ടി.വി, ഇന്റർനെറ്റ് മോഡം, പാസ് വേർഡുകൾ എഴുതിയ ബുക്ക്, പ്രധാന ഫയലുകൾ എന്നിവയാണ് കവർന്നത്. സി.സി.ടി.വിയിൽ രണ്ടുപേരുണ്ടെന്ന് കണ്ടെത്തി. പൊലീസ് നായ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരൻ, എസ്.ഐമാരായ കാശിനാഥൻ, ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

