ജ്വല്ലറിയിൽ മോഷണം
text_fieldsപത്തനംതിട്ട: ഇലവുംതിട്ട ജങ്ഷനിലെ വനിത ഫാഷന്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. എട്ട് ഗ്രാം സ്വർണം, 800 ഗ്രാം വെള്ളി, 20,000 രൂപ എന്നിവ മോഷണം പോയി. പ്രദർശനത്തിന് സൂക്ഷിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് മോഷ്ടിച്ചിച്ചത്. സേഫ് ലോക്കറിന്റെ പൂട്ടുപൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു.
ജ്വല്ലറിയുടെ ഷട്ടറിന്റെ താഴും പൂട്ടും അറുത്തുമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇലവുംതിട്ട ഭവഗതി ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്. ഇവിടേക്ക് നാട്ടുകാരുടെയും പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞിരിക്കുന്ന അവസരത്തിലാണ് മോഷണം നടന്നത്. ഇലവുംതിട്ട പൊലീസ് കേസെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

