മാല പൊട്ടിക്കൽ കേസ്: പ്രതിയും മാല വിൽക്കാൻ സഹായിച്ച ഭാര്യയും പിടിയിൽ
text_fieldsഅറസ്റ്റിലായ സോമരാജനും മോനിഷയും
കൊച്ചി: വടുതല സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതി വൈപ്പിൻ ഞാറക്കൽ സ്വദേശി സോമരാജും (40) മോഷ്ടിച്ച മാല വിൽക്കാൻ സഹായിച്ച ഭാര്യ അരയങ്കാവ് സ്വദേശി മോനിഷയും പിടിയിൽ. നിരവധി മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയായ സോമരാജ് കഴിഞ്ഞ ദിവസമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യ മോനിഷയാണ് വിൽക്കാൻ സഹായിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം എറണാകുളം സിറ്റി പൊലീസ് കമീഷണർ നാഗരാജുവിെൻറ നിർദേശ പ്രകാരം ഡി.സി.പി ഐശ്വര്യഡോങ്റേ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
സെൻട്രൽ അസി. കമീഷണർ ജയകുമാറിെൻറ നേതൃത്വത്തിൽ നോർത്ത് സി.ഐ പ്രശാന്ത് ക്ലിൻറ്, എസ്.ഐമാരായ എ. വിനോജ്, വേണു, സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്.ആർ. രമേശൻ, ഡബ്ല്യു.സി.പി.ഒ സുനിത, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, വിനീത്, അനീഷ്, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജിലേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി മോഷ്ടിച്ച മാല എരമല്ലൂരിലെ ജ്വലറിയിൽനിന്ന കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.