മൂന്ന് കടകളിൽ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsബാലകൃഷ്ണൻ
മൂന്നാർ: മുരുകൻകോവിൽ റോഡിലെ മൂന്ന് കടകളിൽ മോഷണം നടത്തിയ പ്രതിയെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കാനഗറിൽ താമസിക്കുന്ന എസ്. ബാലകൃഷ്ണൻ (43)ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ കടകളുടെ പൂട്ട് തകർത്ത് കയറിയത്. ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്പെയർ പാർട്സ് കടയിൽനിന്ന് 13,500 രൂപയും ഒരു ബാറ്ററിയും മോഷ്ടിച്ചു. സലീമിെൻറ ടയർ കടയിൽനിന്ന് 1300 രൂപയും സാബുവിെൻറ ബേക്കറിയിൽനിന്ന് 3500 രൂപയുമാണ് മോഷ്ടിച്ചത്.
മൂന്നാർ മേഖലയിലെ സ്ഥിരം മോഷ്ടാവാണ് ഇയാളെന്ന് എസ്.എച്ച്.ഒ കെ.പി. മനേഷ് പറഞ്ഞു. ഇയാളുടെ കൈയിൽനിന്ന് 14,000 രൂപയും മോഷ്ടിച്ച ബാറ്ററിയും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ ചന്ദ്രൻ, മുരളീധരൻ, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

