സംശയാസ്പദമായി കണ്ട യുവാവിനെ പിടികൂടി; തെളിഞ്ഞത് രണ്ട് കേസുകൾ
text_fieldsഅരുണ്‍
കാലടി: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ തെളിഞ്ഞത് രണ്ട് കേസുകള്‍. കഴിഞ്ഞ ദിവസം കാലടി പൊലീസ് മഞ്ഞപ്ര ഭാഗത്ത് പട്രോളിങ് നടത്തുമ്പോഴാണ് കുറ്റിച്ചിറ മലയിന്മേല് വീട്ടില്‍ അരുണ്‍ (22) കാലടി പൊലീസിെൻറ പിടിയിലാകുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ചാലക്കുടി പാലക്ക ജങ്ഷനു സമീപമുള്ള വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.
കൂത്താട്ടുകുളം വൈക്കം കവലക്കുസമീപം സ്കൂട്ടറിെൻറ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞതും ഇയാളും കൂട്ടാളിയും ചേര്‍ന്നാണ്. ബാഗില്‍ 20,000 രൂപയും രണ്ട് മൊബൈല്‍ ഫോണും കാര്‍ഡുകളുമാണ് ഉണ്ടായിരുന്നത്. കാര്‍ഡുകളും മറ്റും കനാലില്‍ ഉപക്ഷിച്ചുപോവുകയായിരുന്നു.
മോഷണവും മറ്റും തടയുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പട്രോളിങ് നടത്തുന്നതിനിടെയാണ് അരുണ്‍ പിടിയിലാകുന്നത്. കാലടി ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒമാരായ പ്രിന്‍സ്, നൗഫല്‍ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.