പുതുശ്ശേരി ക്ഷേത്രത്തിൽ മാല കവർച്ച: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
text_fieldsഈശ്വരി, രാജേശ്വരി
പാലക്കാട്: പുതുശ്ശേരി വെടി ഉത്സവത്തിന് ക്ഷേത്രദർശനത്തിനെത്തിയ വയോധികയുടെ സ്വർണ മാല കവർന്ന തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ. തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരെയാണ് നാട്ടുകാരും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
എലപ്പുള്ളിപാറ ഏരിയപാടം മാമ്പുള്ളി വീട്ടിൽ സുന്ദരന്റെ ഭാര്യ വെള്ളക്കുട്ടി(75)യുടെ ഒരു പവനോളം വരുന്ന സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിറങ്ങി നടക്കുന്നതിനിടെ ക്ഷേത്ര കവാടത്തിലായിരുന്നു സംഭവം. സംഭവം കണ്ട ഉത്സവപ്പറമ്പിലെത്തിയ ആളുകൾ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഉത്സവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നിച്ച് വരുകയും പ്രായമായ സ്ത്രീകളെ നോട്ടമിട്ട് മാലയും ബാഗും കവരുകയും ചെയ്യുന്ന സംഘങ്ങളിലെ കണ്ണികളാണിവർ. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്.
കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐമാരായ എച്ച്. ഹർഷാദ്, വിപിൻരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. രാജീദ്, സി. സുനിൽ, എസ്. അശോക്, ടി.കെ. സുധീഷ്, ധന്യ, ശ്രീക്കുട്ടി, ഡ്രൈവർ മാർട്ടിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

