ജാതിപത്രിയും കുരുവും മോഷ്ടിച്ചവർ പിടിയിൽ
text_fieldsജിതിന്, വിനീഷ്
കാലടി: ഗോഡൗണില്‍നിന്ന് ജാതിപത്രിയും ജാതിക്കയും മോഷ്ടിച്ചവര്‍ കാലടി പൊലീസ് പിടിയിലായി. കാലടി കൈപ്പട്ടൂര്‍ മണ്ണന്തറ വീട്ടില്‍ ജിതിന് (22), ആര്യപ്പാറ പലേലി വീട്ടില്‍ വിനീഷ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ടു മാസമായി വിവിധ ദിവസങ്ങളിലെത്തി കാഞ്ഞൂര്‍ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണില്‍നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് മോഷ്ടിച്ചത്. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ എസ്. ശിവപ്രസാദ്, കെ. സതീഷ് കുമാര്‍, എ.എസ്.ഐമാരായ മനോജ്, ജോഷി തോമസ്, സി.പി.ഒ രഞ്ജിത്ത് രാജന് എന്നിവര്‍ ഉണ്ടായിരുന്നു.