നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലങ്കോട്: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൽകീഴ് ശാസ്താവട്ടം ഷെമീർ (38), മുതലമട നരിപ്പാറചള്ള സുഭാഷ് (28) എന്നി വരെയാണ് അറസ്റ്റ് ചെയ്തത്.
നരിപറചള്ളയിൽ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ റബ്ബർസ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. 10000 രൂപ വിലവരുന്ന യന്ത്ര ഭാഗങ്ങൾ മോഷണം പോയതായി ഉടമകളായ രഞ്ജിത്ത് ബോസ്, ശിവദാസൻ എന്നിവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ കൂടുതൽ കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലങ്കോട് പൊലീസ് സബ് ഇൻസ്പെക്ടർ സി.ബി. മധു, എ.എസ്.ഐമാരായ കെ. രാജേഷ്, ബിവിശ്വനാഥൻ എസ്.സി.പി.ഒമാരായ എസ്.ജിജോ, ബി. ബിബിൻ, സി.പി.ഒമാരായ എസ്. റഫീഷ്, ബി.രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.