ഉറങ്ങിക്കിടന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസ്; കാക്ക ഷാജിയുമായി പൊലീസ് തെളിവെടുത്തു
text_fieldsതേഞ്ഞിപ്പലത്ത് മോഷണം നടത്തിയ വീട്ടിൽ പ്രതി കാക്ക ഷാജിയെ പൊലീസ്
തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തേഞ്ഞിപ്പലം: വീട്ടില്‍ ഉറങ്ങിക്കിടന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ പ്രതിയുമായി തേഞ്ഞിപ്പലം പൊലീസ് തെളിവെടുപ്പ് നടത്തി. കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെയാണ് തേഞ്ഞിപ്പലം പൊലീസ് ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സെപ്റ്റംബർ 30ന് കാലിക്കറ്റ് സർവകലാശാലക്ക് സമീപത്തെ വൈ.എം നഗറിലെ എണ്ണക്കാട്ട് കുഞ്ഞിമുഹമ്മദിെൻറ വീട്ടിലായിരുന്നു മോഷണം നടന്നത്. ഇവരുടെ മരുമകളുടെ നാല് പവെൻറ പാദസരവും കുഞ്ഞിെൻറ രണ്ടര പവെൻറ കൈവളയും പ്രതി കവരുകയായിരുന്നു. തുറന്നിട്ട ജനലിലിെൻറ മുകള്‍ ഭാഗത്തിലൂടെ താഴ്ഭാഗത്തെ ജനല്‍പാളി തുറന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കാൽനടയായി വന്ന് രണ്ട് മണിയോടെ മോഷണം നടത്തി വള്ളിക്കുന്ന് അത്താണിക്കൽ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നുവെന്നും തെളിവെടുപ്പിനിടെ മോഷ്ടാവ് പൊലീസിനോട് വ്യക്തമാക്കി.
യുവതി കിടന്നുറങ്ങുകയായിരുന്ന മുറിയിൽ മയക്കുവസ്തുക്കൾ വിതറിയാണ് മോഷണം നടത്തിയതെന്ന സംശയം നേരേത്ത ബലപ്പെട്ടിരുന്നു. യുവതി ഏറെ കഴിഞ്ഞ ശേഷമാണ് ഉണർന്നത് എന്നത് സംശയം ബലപ്പെടുത്തി. ഒരു മണിക്കൂർ മോഷണത്തിനായി ചെലവിട്ടതായാണ് ഷാജിയുടെ വെളിപ്പെടുത്തൽ. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റതായാണ് സൂചന.
കഴിഞ്ഞ മാസം താനൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാജിയെ ചോദ്യം ചെയ്തപ്പോഴാണ് തേഞ്ഞിപ്പലത്തെ ആഭരണ കവര്‍ച്ചയക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസിന് വ്യക്തമായത്. വിരലടയാള പരിശോധനയിലും പ്രതിയെ തിരിച്ചറിയനായി. തേഞ്ഞിപ്പലം എസ്.ഐ വാരിജാക്ഷന്‍ ചോലയിലിെൻറ നേതൃത്വത്തിൽ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജേഷ് ചെനക്കല്‍, സി. ബിജു, എം. റഫീഖ്, ഹോം ഗാര്‍ഡ് പി. സുനില്‍ കുമാര്‍ എന്നിവരാണ് പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുത്തത്.
മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തി പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി രണ്ട് മാസത്തിന് ശേഷം ജയിലില്‍നിന്ന് ഇറങ്ങി വീണ്ടും മോഷണം തുടരവെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം ഇയാളെ വീണ്ടും പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

