മോഷണക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
text_fieldsആസിഡ് ബിജു
തിരൂരങ്ങാടി: മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. എറണാകുളം കോതമംഗലം നേൽമറ്റംകര മാങ്കുഴിക്കുന്നേൽ ബിജു എന്ന ആസിഡ് ബിജുവിനെയാണ് (46) തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ജൂലൈ ഒമ്പതിന് പുലർച്ച വെന്നിയൂർ കരുമ്പിൽ ഇടക്കോടിയാടൻ കുഞ്ഞു മുഹമ്മദ് താമസിക്കുന്ന വീടിെൻറ ജനലിെൻറ അഴികൾ മുറിച്ചുമാറ്റി അകത്തുകയറി മുഹമ്മദിെൻറ മകളുടെയും കുട്ടിയുടെയും ദേഹത്ത് അണിഞ്ഞിരുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന ആറ് പവൻ സ്വർണാഭണങ്ങൾ മോഷ്ടിച്ച കേസിലാണ് തെളിവെടുപ്പ് നടത്തിയത്.
ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ആലത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ പരപ്പനങ്ങാടി കോടതിയിൽനിന്ന് വെള്ളിയാഴ്ച തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വാങ്ങിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.