ഒളിവിൽ കഴിഞ്ഞ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
text_fieldsജ്യോതീന്ദ്രൻ
കാക്കൂർ: കളവുകേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതി 13 വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. ഇരുവള്ളൂർ അമ്പലപ്പാട് തെക്കയിൽ ജ്യോതീന്ദ്രനാണ് (57) തിങ്കളാഴ്ച വൈകീട്ട് ആറിന് കാക്കൂർ പൊലീസിന്റെ പിടിയിലായത്.
മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2009ൽ റിപ്പോർട്ട് ചെയ്ത കളവുകേസിലെ പ്രതിയായ ജ്യോതീന്ദ്രൻ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. അനധികൃതമായി മണ്ണ് കടത്തിയതിന് വാഹനം കസ്റ്റഡിയിലെടുത്ത ചേളന്നൂർ വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തതിന് കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൂടിയാണ്. അമ്പലപ്പാട് അങ്ങാടിയിൽ പൊലീസിനെ തള്ളിമാറ്റി ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതിയെ വാഴക്കാട് പൊലീസിന് കൈമാറി.

