Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസിൽ ജാമ്യം...

മോഷണക്കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
jithu
cancel
camera_alt

ജി​ത്തു തോ​മ​സ്​


മൂ​വാ​റ്റു​പു​ഴ: മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യം നേ​ടി ഒ​ളി​വി​ൽ പോ​യ പ്ര​തി ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ടു​ക്കി കാ​ൽ​വ​രി മൗ​ണ്ട് പ്ലാ​ത്തോ​ട്ട​ത്തി​ൽ ജി​ത്തു തോ​മ​സാ​ണ്​ (26) ക​ല്ലൂ​ർ​ക്കാ​ട് ​െപാ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. 2014 ൽ ​ക​ല്ലൂ​ർ​ക്കാ​ട് ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി മൂ​ന്ന് വ​ർ​ഷം ഇ​യാ​ളെ ശി​ക്ഷി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി മു​ങ്ങി​യ ജി​ത്തു ബം​ഗ​ളൂ​രി​ലും മ​റ്റും ക​ഴി​ഞ്ഞ ശേ​ഷം ആ​റു​മാ​സം മു​മ്പ് നാ​ട്ടി​ൽ വ​ന്ന് ഇ​ടു​ക്കി ത​ങ്ക​മ​ണി​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യും തു​ട​ർ​ന്ന് മേ​രി​ഗി​രി​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​വ​രു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.പൊ​ൻ​കു​ന്ന​ത്ത് ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ നേ​ര​േ​ത്ത പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ മോ​ഷ​ണം, വ​ധ​ശ്ര​മം, ക​ഞ്ചാ​വു​വി​ൽ​പ​ന അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ലൂ​ർ​ക്കാ​ട് സി.​ഐ കെ.​ജെ. പീ​റ്റ​ർ, എ​സ്.​ഐ ടി.​എം. സൂ​ഫി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft case: Defendant arrested
Next Story