Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രകാണിക്ക വഞ്ചികൾ...

ക്ഷേത്രകാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
ക്ഷേത്രകാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം
cancel

കോ​ട്ട​യം: ക്ഷേ​ത്ര​കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. മ​റ്റ​ക്ക​ര അ​യി​​രൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലും കു​റ്റി​യാ​നി​ക്ക​ല്‍ അ​യ്യ​ന്‍ ഭ​ട്ട​ർ ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​റ്റി​യാ​നി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലെ ആം​പ്ലി​ഫ​യ​റും മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച തു​ക​യും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ർ​ന്നു.

അ​യി​രൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ര്‍ന്ന​ത്. ക്ഷേ​ത്ര മ​തി​ലി​ന​ക​ത്തെ ചു​റ്റ​മ്പ​ല​ങ്ങ​ളു​ടെ നാ​ല് കാ​ണി​ക്ക​പ്പെ​ട്ടി​യാ​ണ് ത​ക​ര്‍ത്ത​ത്. പ്ര​ധാ​ന കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മോ​ഷ്ടാ​ക്ക​ൾ നാ​ല​മ്പ​ല​ത്തി​ന​ക​ത്ത് ക​ട​ന്ന​താ​യി തെ​ളി​വി​ല്ല. ചു​റ്റു​വ​ട്ട​ങ്ങ​ളി​ല്‍ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ഗേ​റ്റു​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. മ​തി​ൽ ചാ​ടി​യാ​കും മോ​ഷ്ടാ​വ്​ ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്ന്​ ക​രു​തു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക്ഷേ​ത്രം അ​ധി​കൃ​ത​ർ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeTheft News
News Summary - Theft by stabbing of temple
Next Story