Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളില്ലാത്ത വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
40 പവനും മൂന്ന് വാച്ചും 8000 രൂപയും കവർന്നു
ആളില്ലാത്ത വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം
cancel
camera_alt

മോഷണം നടന്ന ചെ​റു​തു​രു​ത്തി താ​ഴെ​പ്ര രാ​മ​ച​ന്ദ്ര​ന്റെ വീ​ട് ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധിക്കുന്നു

ചെറുതുരുത്തി: ആളില്ലാത്ത വീട്ടിൽനിന്ന് 40 പവൻ സ്വർണവും വിലകൂടിയ മൂന്ന് വാച്ചും 8000 രൂപയും മോഷണം പോയി. താഴെപ്ര അയ്യര് വീട്ടിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം കഴിഞ്ഞദിവസം കോയമ്പത്തൂർ പോയ സമയത്താണ് മോഷണം നടന്നതായി പറയുന്നത്.

ആളില്ലാത്ത വീട്ടിൽ മുൻവാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് ശനിയാഴ്ചയാണ് അയൽവാസികൾ കണ്ടത്. ഉടൻ ചെറുതുരുത്തി പൊലീസിൽ അറിയിച്ചു. തൃശൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഞായറാഴ്ച സ്ഥലത്തെത്തി പരിശോധിച്ചു. ചെറുതുരുത്തി എസ്.ഐമാരായ ബിന്ദുലാൽ, പി.ജെ. രാജേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft by breaking open the front door of house
Next Story