ജില്ല ആശുപത്രി പരിസരത്തുനിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലം: ജില്ല ആശുപത്രിയുടെ പരിസരത്തുനിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്നു പ്രതികൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായി. അയത്തിൽ, തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം താഴത്തുവിള വയലിൽ വീട്ടിൽ പ്രസീത്(26), മയ്യനാട്, പുല്ലിച്ചിറ പണയിൽ വീട്ടിൽ കണ്ണൻ എന്ന പ്രജിത്ത്(34), മനയിൽകുളങ്ങര ഇലങ്കത്ത് വേളി നഗർ തോട്ടത്തിൽ വീട്ടിൽ സുനിൽ(37) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
പ്രസീത് ഇരവിപുരം പൊലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. സുനിൽ ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളുമാണെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച വാഹനവുമായി മുങ്ങിനടന്ന പ്രതികളെ കൊല്ലം എ.സി.പി എസ്. ഷെരീഫിന്‍റെ നിർദ്ദേശപ്രകാരം കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സരിത, ഗ്രേഡ് എസ്.ഐ എം.ജി. അനിൽ, സി.പി.ഒമാരായ അജയകുമാർ, ഷൈജു, ജോൺ, ഷെഫീഖ് എന്നിവരങ്ങിയ പൊലീസ് സംഘമാണ് സാഹസികമായി കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

