വിവിധ സ്ഥാപനങ്ങളിൽ മോഷണം: യുവാവ് പിടിയിൽ
text_fieldsപ്രദീപ്
കൃഷ്ണൻ
ഈരാറ്റുപേട്ട: പൂഞ്ഞാർ, തീക്കോയി മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി പാലൊന്നിൽ പ്രദീപ് കൃഷ്ണനെയാണ്(32) കോട്ടയത്തെ ലോഡ്ജിൽനിന്ന് ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രാഹം വർഗീസ്, എസ്.ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
തീക്കോയി ടൗണിൽ കഴിഞ്ഞദിവസം മൂന്ന് സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. മൂന്ന് കടകളിൽനിന്ന് 5000ത്തിലധികം രൂപ നഷ്ടമായി. പൂഞ്ഞാർ തെക്കേക്കരയിൽ റേഷൻ കടയിലും സമീപത്തെ സ്ഥാപനത്തിലും മോഷണശ്രമം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.