Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ള​പ​ട്ട​ണ​ത്തെ മോഷണം: ലോക്കർ തുറന്നത് സാങ്കേതികവിദ്യ അറിയുന്നയാള്‍, 113 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം

text_fields
bookmark_border
Valapattanam
cancel
camera_alt

അ​ഷ്റ​ഫി​ന്റെ അ​രി മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​വും വീ​ടും

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും 300 പ​വ​നും ക​വ​ർ​ന്ന സം​ഭ​വം ലോക്കർ തുറന്നത് കൃത്യമായ അറിവുള്ളയാൾ. സ്വര്‍ണവും പണവും സൂക്ഷിച്ച ലോക്കറി​െന്റ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍വെച്ച് പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെല്‍ഫ് തുറന്ന് താക്കോലെടുത്ത് ലോക്കര്‍ തുറന്നത്. മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കര്‍. ലോക്കറിന് ഒരു കേടും വരാതെയാണ് മോഷണം നടത്തിയത്.

വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം. ഈ സാങ്കേതികവിദ്യ അറിയുന്നയാള്‍ക്കുമാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. ലോക്കറിന്റെ സാങ്കേതികവിദ്യയെയും സര്‍വീസ് രീതികളെയുംപറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണസഘം പരിശോധിച്ചു. അതേസമയം പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തുനിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച് വരികയാണ്.

ഇതിനിടെ, കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിലെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണിപ്പോൾ അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളിൽ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും ഇയാൾക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളും കേസിൽ നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

വീ​ട്ടി​നു​ള്ളി​ലെ മ​റ്റൊ​ന്നും ന​ശി​പ്പി​ക്കാ​ത്ത​തും അ​ല​മാ​ര​ക​ൾ മാ​ത്രം കൊ​ള്ള​യ​ടി​ച്ച​ സാഹചര്യത്തിലാണ് സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ന്നു മോ​ഷ്ടാ​ക്ക​ള്‍ മ​തി​ൽ ചാ​ടി വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മ​ന്ന സ്വ​ദേ​ശി​യാ​യ അ​രി വ്യാ​പാ​രി അ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഒ​രു കോ​ടി രൂ​പ​യും 1.70 കോ​ടി വി​ല​വ​രു​ന്ന 300 പ​വ​നും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്. ന​വം​ബ​ർ 19ന് ​മ​ധു​ര​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​ഷ്റ​ഫും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

മു​ഖം മ​റ​ച്ച​നി​ല​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. വീ​ട്ടി​ലെ ലോ​ക്ക​റി​ന് മു​ക​ളി​ൽ മ​ര​ത്തി​ന്റെ മ​റ്റൊ​രു അ​റ നി​ർ​മി​ച്ചാ​ണ് സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ച​ത്. താ​ക്കോ​ൽ മ​റ്റൊ​രു അ​ല​മാ​ര​യി​ലും അ​തി​ന്റെ താ​ക്കോ​ൽ വേ​റൊ​രു മു​റി​യി​ലെ അ​ല​മാ​ര​യി​ലു​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഈ ​ര​ണ്ട് അ​ല​മാ​ര​ക​ളും തു​റ​ന്നാ​ണ് ലോ​ക്ക​റി​ന്റെ താ​ക്കോ​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ലോ​ക്ക​റും താ​ക്കോ​ലു​ക​ളും സൂ​ക്ഷി​ച്ച സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​വ​ർ​ച്ച. അ​ഷ്റ​ഫും കു​ടും​ബ​വും യാ​ത്ര​പോ​യ ദി​വ​സം രാ​ത്രി​ത​ന്നെ മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യെ​ന്നാ​ണ് വി​വ​രം.

അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ജ​ന​ൽ​ക്ക​മ്പി അ​ട​ര്‍ത്തി​യെ​ടു​ത്താ​ണ് അ​ക​ത്തു ക​യ​റി​യ​ത്. മോ​ഷ​ണ​ശേ​ഷം പ്ര​തി​ക​ൾ വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി ക​ട​ന്നു​ക​ള​ഞ്ഞ​താ​യി സം​ശ​യി​ക്കു​ന്നു. വീ​ടി​ന​ടു​ത്തെ ചെ​റി​യ റോ​ഡി​ലൂ​ടെ മ​ണം​പി​ടി​ച്ച് ഓ​ടി​യ പൊ​ലീ​സ് നാ​യ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി നി​ന്നു. ചു​രു​ക്കം ട്രെ​യി​നു​ക​ൾ മാ​ത്രം നി​ർ​ത്തു​ന്ന ചെ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി​യാ​ണ്.

ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്.​പി അ​നൂ​ജ് പാ​ലി​വാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft at Valapattanam The locker was opened by a tech savvy person
Next Story