Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രാവൻകൂർ സിമന്റ്സിലെ...

ട്രാവൻകൂർ സിമന്റ്സിലെ മോഷണം; മൂന്നു ജീവനക്കാർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

രാ​ജീ​വ്,   ജ​യ​ലാ​ൽ,  രാ​കേ​ഷ്             

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്തെ ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്​​സി​ലെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്​ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ചാ​ന്നാ​നി​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ സി.​ആ​ർ. രാ​ജീ​വ് (41), തി​രു​വ​ന​ന്ത​പു​രം അ​ടി​യ​ന്നൂ​ർ സ്വ​ദേ​ശി എ.​എ​ൽ. ജ​യ​ലാ​ൽ (49), തി​രു​വ​ന​ന്ത​പു​രം പ​ന​ക്കോ​ട് സ്വ​ദേ​ശി ജി.​ആ​ർ. രാ​കേ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രാ​വ​ൻ​കൂ​ർ സി​മ​ന്റ്സി​ന്റെ മെ​യി​ന്റ​ന​ൻ​സ് വി​ഭാ​ഗ​ത്തി​ന്റെ സ്റ്റോ​റൂ​മി​ൽ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ മെ​യി​ന്റ​ന​ൻ​സ് വി​ഭാ​ഗ​ത്തി​ലെ ഹെ​ൽ​പ​ർ സ്റ്റാ​ഫു​ക​ളാ​ണ്​ മൂ​വ​രും.

പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ൾ ക​ണ്ടെ​ടു​ത്തു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ബി​നു പി.​എ​സ്, എ​സ്.​ഐ​മാ​രാ​യ വി​പി​ൻ ച​ന്ദ്ര​ൻ, തോ​മ​സ് സേ​വ്യ​ർ, എ.​എ​സ്.​ഐ സാ​ൻ​ജോ, സി.​പി.​ഒ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftTravancore Cementsarrest
News Summary - Theft at Travancore Cements; Three employees arrested
Next Story