Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രം...

ക്ഷേത്രം കുത്തിത്തുറന്ന് മോഷണം: പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന സ്വർണമാലകൾ കവർന്നു

text_fields
bookmark_border
Theft at temple Gold necklaces looted
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന പൂ​യ​പ്പ​ള്ളി നെ​ല്ലി​പ്പ​റ​മ്പ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

ഓയൂർ: പൂയപ്പള്ളി നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ട് സ്വർണമാലകൾ കവർന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തി‍െൻറ ചുറ്റുമതിൽ ചാടി അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിലി‍െൻറ പൂട്ടുപൊളിച്ച് ഉള്ളിൽകടന്ന് പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ടരപ്പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലകളാണ് കവർന്നത്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഥലത്തെത്തിയ പൊലീസ് നായ് അമ്പലത്തിൽനിന്ന് മണം പിടിച്ചശേഷം സമീപത്ത് നിർമാണം നടക്കുന്ന വീടിന് സമീപത്തെത്തി തിരികെപോന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft at temple: Gold necklaces looted
Next Story