Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീമൂലനഗരത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം

text_fields
bookmark_border
ശ്രീമൂലനഗരത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം
cancel
camera_alt

ശ്രീ​മൂ​ല​ന​ഗ​ര​ത്ത് സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ സി.​സി ടി.​വി ദൃ​ശ്യം

ശ്രീമൂലനഗരം: ശ്രീമൂലനഗരം ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ശക്തമായ മഴ സമയത്ത് മോഷണം. കടയുടെ പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്. അന്തർ സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

രണ്ടോ അതിലധികമോ ആളുകള്‍ ഉണ്ടെന്നാണ് നിഗമനം. പണം നഷ്ടപ്പെട്ടിട്ടുണ്ട്. കാഷ് ബോക്‌സ് കുത്തിപ്പൊളിക്കുകയും സി.സി ടി.വി തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. സി.സി ടി.വിയില്‍ ഉള്‍പ്പെട്ട രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.

മഴയുടെ മറവിൽ നടന്ന മോഷണങ്ങളില്‍ റെസി. അസോസിയേഷന്‍ കൂട്ടായ്മയായ എഡ്രാക്ക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആശങ്ക അറിയിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും പൊലീസിന്റെ രാത്രിപട്രോളിങ് ശക്തിപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft at Super Market
Next Story