Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകല്ലാച്ചിയിൽ റെക്സിൻ...

കല്ലാച്ചിയിൽ റെക്സിൻ കടയിൽ മോഷണം

text_fields
bookmark_border
കല്ലാച്ചിയിൽ റെക്സിൻ കടയിൽ മോഷണം
cancel
camera_alt

ക​ല്ലാ​ച്ചി​യി​ൽ മോ​ഷ​ണം ന​ട​ന്ന റെ​ക്സി​ൻ ക​ട​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​മ്പ്യൂ​ട്ട​റി​ന്റെ ഹാ​ർ​ഡ് ഡി​സ്കും ന​ഷ്ട​മാ​യി. ക​ല്ലാ​ച്ചി-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​വ​ങ്ക​ര​യി​ലെ മു​ഹ​മ്മ​ദി​ന്റെ ഒ.​പി റെ​ക്സി​ൻ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ഭി​ത്തി​യി​ൽ വി​ള്ള​ലു​ണ്ടാ​ക്കി അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ 7000 രൂ​പ​യും സി.​സി.​ടി.​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കും കൊ​ണ്ടു​പോ​യി.

ക​ട​യു​ടെ പി​ന്നി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​​വ മ​റ​ച്ചു​വെ​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ ഭി​ത്തി പൊ​ളി​ഞ്ഞ​നി​ല​യി​ൽ ക​ണ്ട നാ​ട്ടു​കാ​ർ ക​ട​യു​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​മ ക​ട​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സി.​സി.​ടി.​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കും ന​ഷ്ട​മാ​യ​താ​യി വ്യ​ക്ത​മാ​യ​ത്. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftKalachi
News Summary - Theft at Rexin shop in Kalachi
Next Story